About Us

ATF (ATHMEEYYA TRADITIONAL TREATMENT FOUNDATION) വിശുദ്ധ ഖുർആനിൽ നിന്നും ഹദീസുകളിൽ നിന്നും ശ്വാംസീകരിച്ചെടുത്തും ഇലാഹീ നാമങ്ങൾ അവലംബിച്ചും പൂർവ പണ്ഡിതർ ക്രോഡീകരിച്ചതാണ് ആത്മീയ ചികത്സാശാഖ . ഇതിൻ്റെ പാരമ്പര്യ പരിശുദ്ധി സംരക്ഷിക്കുന്നതിനും ഭേദഗതിയും വ്യതിയാനവും സംഭവിക്കാതിരിക്കുന്നതിനുമായി പ്രശസ്ത സയ്യിദുമാരുടെയും പണ്ഡിതരുടെയും നേതൃത്വത്തിൽ 2014ൽ രൂപവത്കരിച്ച സംഘടനയാണ് എ ടി എഫ്. തുടക്കം മുതൽ സൊസൈറ്റി ആക്റ്റ് പ്രകാരമുള്ള റെജിട്രേഷനോട് കൂടെയാണ് സംഘടന പ്രവർത്തിക്കുന്നത് . ജാതി, മത, വർഗ വിത്യാസമില്ലാതെ മനുഷ്യരുടെയും മിണ്ടാപ്രാണികളുടെയും രോഗശാന്തിയും പ്രശ്‌നപരിഹാരവും ആത്മീയ മാർഗത്തിൽ സാധ്യമാക്കുന്ന സാത്വികരുടെ കൂട്ടായ്മയാണിത്. രാജ്യത്തിൻ്റെ ഭരണഘടന പൂർണമായി അംഗീകരിക്കുകയും വർഗീയതയെയും ത്രീവ്രവാദ, വിഭാഗിയതയെയും പ്രതിരോധിക്കുകയും ഇതിനായി ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്യുന്നുവെന്നത് എ ടി എഫിന്റെ പ്രത്യേകതയാണ്.ആത്മീയതയുടെ മറവിൽ സാമ്പത്തിക ചൂഷണവും വഞ്ചനയും നടത്തി, അനാചാര പ്രവർത്തനങ്ങളിലേർപ്പെടുന്ന വ്യാജന്മാരുടെ കപടമുഖങ്ങൾ തുറന്ന് കാണിക്കുകയും അത്തരക്കാരെ നിയമത്തിന് മുമ്പിലെത്തിക്കാൻ ആവശ്യമായ ഇടപെടലുകൾ കർതവ്യ ബോധത്തോടെ നിർവഹിക്കുകയും ചെയുന്ന സംഘടനയാണിത്.എ ടി എഫ് മുഖപത്രമായ മുജർറബാത് മാസികയിലെ മന്ത്രവാദത്തിന്റെ ചതിക്കുഴികൾ എന്ന പംക്തിയിലൂടെ വ്യാജ ആത്മീയ ആചാര്യന്മാരുടെ ഒളിസങ്കേതങ്ങൾ നിയമ പാലകർക്ക് വെളിപ്പെടുത്തി കൊടുക്കാനും ഇവയെക്കുറിച്ച് ജനങ്ങൾക്ക് അവബോധവും തിരിച്ചറിവും നൽകാനും സാധിച്ചിട്ടുണ്ട്. അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കുമെതിരെ പ്രവർത്തിക്കാനും വ്യാജന്മാരിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കാനും യഥാർത്ഥ ആത്മീയ ചികിത്സയുടെ തനിമ നിലനിർത്താനും എ ടി എഫിൻ്റെ കരങ്ങൾക്ക് നാഥൻ ശക്തി പകരട്ടെ ...... ആമീൻ